
പ്രത്യക്ഷമായും പരോക്ഷമായും പുരുഷാധിപത്യം നിലനിൽക്കുന്നു; സച്ചിദാനന്ദൻ
- കോഴിക്കോട് നടക്കുന്ന പൂർണ കൾച്ചറൽ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോഴിക്കോട്: പ്രത്യക്ഷമായും പരോക്ഷമായും പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹമാണ് നമ്മുടേതെന്ന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പറഞ്ഞു. സ്ത്രീകളെ എപ്പോഴും അടക്കി വെക്കാനാണ് നമ്മുടെ സമൂഹം ശ്രമിച്ചിരുന്നതെന്നും ഈ കാഴ്ച്ചപ്പാട് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. കോഴിക്കോട് നടക്കുന്ന പൂർണ കൾച്ചറൽ ഫെസ്റ്റിന്റെ എൻ.ഇ. ബാലകൃഷണമാരാർ സ്മാരക സാഹിത്യ സമഗ്രസംഭാവന എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ വിദ്യാർത്ഥികൾക്ക് മൂല്യമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. പലപ്പോഴും വിദ്യാർത്ഥികൾ എന്തിനാണ് ഗവേഷണം ചെയ്യുന്നതെന്ന് തോന്നാറുണ്ട്. ജോലി ലഭിക്കാൻ മാത്രമാണെന്ന് താൻ വിലയിരുത്തിയിരിക്കുന്നത്. ജോലി എന്നത് ജീവിത നിലനിൽപ്പിൻ് പ്രധാന ഘടകമാണ്. എന്നാൽ ഗവേഷണവും അതിന്റെ വിഷയവും നമ്മെ സ്വാധീനിക്കുന്ന ഒന്നാവണമെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു