പ്രധാനമന്ത്രി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

  • 30 വരെ അപേക്ഷിയ്ക്കാം,5വർഷം വരെ സ്കോളർഷിപ്പ് ലഭിക്കും

തിരുവനന്തപുരം: കേന്ദ്ര സേനകളിലെ വിമുക്ത ഭടന്മാരുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിട്ട.ഉദ്യോഗസ്ഥരുടെയും ആശ്രിതർക്ക് പ്രൈംമിനിസ്റ്റേഴ്സസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. കേന്ദ്രീയ സൈനിക് ബോർഡ് വഴിയുള്ള സ്കോളർഷിപ്പ് പദ്ധതിക്ക് 2024-25 അധ്യയനവർഷം പ്രഫഷണൽ, ടെക്നിക്കൽ കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ആർക്കിടെക്‌ചർ, എൻജിനിയറിങ് ആൻഡ് ടെക്നിക്കൽ, മാനേജ്മെന്റ്റ്, അഗ്രിക്കൾച്ചർ ആൻഡ് ഫിഷറി, ഏവിയേഷൻ, അപ്ലൈഡ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, മെഡിക്കൽ, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/ മീഡിയ, എജുക്കേഷൻ/ടീച്ചേഴ്സ് ട്രെയിനിങ്, ലോ/ ബി.സി.ഐ. കോഴ്‌സസ്, ഇന്റഗ്രേറ്റഡ് കോഴ്സസ്, മറ്റ് പ്രൊഫഷണൽ/ടെക്നിക്കൽ ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ് .

ആദ്യവർഷ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 5വർഷംവരെ സ്കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾ http://ksb.gov.in വഴി ലഭ്യമാണ്. അപേക്ഷ മേല്പറഞ്ഞ വെബ്സൈറ്റ് വഴി നവംബർ 30നകം സമർപ്പിക്കണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )