
പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു
- ഉള്ളിയേരി – കൊയിലാണ്ടി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത്
കോഴിക്കോട്: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. കന്നൂർ കുന്നോത്ത് ഉണ്ണിനായർ (60) ആണ് മരിച്ചത്. രാവിലെ ആറരോടെയായിരുന്നു അപകടം. ഉള്ളിയേരി – കൊയിലാണ്ടി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
CATEGORIES News