
പ്രവാസി ഡ്രൈവിങ് ലൈസൻസ്; കാലാവധി മൂ ന്ന് വർഷമാക്കി ഉയർത്തി
- കഴിഞ്ഞ വർഷം ലൈസൻസ് അനുവദിക്കുന്നത് ഒരു വർഷത്തേക്ക് മാത്രമാക്കിയിരുന്നു
കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി മൂന്ന് വർഷ മായി ഉയർത്തി കുവൈത്ത് . കഴിഞ്ഞ വർഷം ലൈസൻസ് അനുവദിക്കുന്നത് ഒരു വർഷത്തേക്ക് മാത്രമായി കുറച്ചിരുന്നു. അതേസമയം, പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ കുവൈത്ത് മൊബൈൽ ഐഡി ആപ്പിൽ ഡിജിറ്റലായി തുടരുകയും ചെയ്യും. ഫിസിക്കൽ കാർഡ് പ്രിൻ്റ് ചെയ്യാതെ ഇവ ഉപ യോഗിക്കാമെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്മെന്റ് അറിയിച്ചു.നേരത്തേ മൂന്ന് വർഷത്തേക്കാണ് പ്രവാ സികൾക്ക് ഡ്രൈവിങ് ലൈസൻസ് അനു വദിച്ചിരുന്നത്. ഇത് പിന്നീട് ഒരു വർഷത്തേ ക്കായി കുറക്കുകയായിരുന്നു.

ദീർഘകാല ത്തേക്ക് ലൈസൻസ് എടുക്കുന്നവർ തൊ ഴിൽ മാറിയാലും ലൈസൻസ് റദ്ദാക്കാത്ത തിനെത്തുടർന്നായിരുന്നു നടപടി. 2015വരെ രാജ്യത്ത് 10 വർഷത്തേക്കയിരു ന്നു ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചി രുന്നത്. പിന്നീടത് ഒരു വർത്തേക്കായി ചു രുക്കുകയും കോവിഡിൻ്റെ പശ്ചാത്തല ത്തിൽ മൂന്നു വർഷത്തേക്കാക്കുകയുമായി രുന്നു. ഇതാണ് പിന്നീട് ഒരു വർഷത്തേ ക്കായി ചുരുക്കിയത്. രാജ്യത്ത് പ്രവാസിക ൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യുക യും കുറഞ്ഞത് 600 ദിനാർ ശമ്പളവും ബി രുദവും അനിവാര്യമാണ്. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്തുള്ള ഈ യോ ഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻ സ് സറണ്ടർ ചെയ്യണം. എന്നാൽ പലരും ലൈസൻസ് റദ്ദാക്കാറില്ല. ഇത്തരക്കാരെ പിടികൂടി ലൈസൻസ് അധികൃതർ റദ്ധാ ക്കുന്നുമുണ്ട് . ആയിരക്കണക്കിന് പ്രവാസിക ളുടെ ലൈസൻസുകളാണ് ഇത്തരത്തിൽ അധികൃതർ റദ്ദാക്കിയത്.പ്രവാസികൾ ലൈസൻസ് പുതുക്കുന്നതി ന് സർക്കാർ ഏകീകൃത ആപ്പായ സഹൽ വഴിയോ, ആഭ്യന്തര മന്ത്രാലയം വെ ബ്സൈറ്റ് വഴിയോ അപേക്ഷിക്കണം.