പ്രസവവേദനയുമായെത്തിയ യുവതിക്ക് പരിചരണം നൽകാതെ താമരശ്ശേരി ഗവ.താലൂക്കാശുപത്രി

പ്രസവവേദനയുമായെത്തിയ യുവതിക്ക് പരിചരണം നൽകാതെ താമരശ്ശേരി ഗവ.താലൂക്കാശുപത്രി

  • താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ നിന്ന് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലേക്ക് അയക്കുകയും ആരോഗ്യ പ്രശ്നങ്ങളോടെ ജനിച്ച നവജാതശിശു പിന്നീട് മരിക്കുകയും ചെയ്തു

താമരശ്ശേരി :പുതുപ്പാടി ഈങ്ങാപ്പുഴ നടക്കുത്ത് കോരങ്ങൽ വീട്ടിൽ ബിന്ദുവിൻ്റെ നവജാതശിശു മരിച്ച സംഭവത്തിൽ കേസെടുത്തു. പ്രസവവേദനയുമായെത്തിയ ഈ യുവതിക്ക് പരിചരണം നൽകാത്തവർക്ക് എതിരെയാണ് കേസെടുത്തത് . കൂടാതെ താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ നിന്ന് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലേക്ക് അയക്കുകയും ആരോഗ്യ പ്രശ്നങ്ങളോടെ ജനിച്ച നവജാതശിശു പിന്നീട് മരിക്കുകയും ചെയ്തു. ഈ പരാതിയിൽ ആണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കേസെടുത്തത്. താമരശ്ശേരി ഗവ. താലൂക്കാശുപത്രി മെഡിക്കൽ ഓഫീസർ, ലേബർ റൂം ഡ്യൂട്ടി ഡോക്ടർ, ആശുപത്രി ജീവനക്കാർ, കോഴിക്കോട് ഡി.എം.ഒ, സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് നോട്ടീസയച്ചത്.

തുടർന്ന് ജില്ലാ നിയമസേവന അതോറിറ്റി ഓഫീസിൽ മേയ് 19-ന് നടക്കുന്ന അദാലത്തിൽ ഇതുസംബന്ധിച്ച വിചാരണ നടക്കുകയും ചെയ്യും. കൂടാതെ ഇരുകൂട്ടരെയും വിളിച്ചുവരുത്തി വാദംകേട്ട് പ്രശ്നം സൗമ്യമായി പരിഹരിക്കാൻ നോക്കുമെന്നും പരിഹാരമുണ്ടായില്ലെങ്കിൽ നിയമ തുടർനടപടി ആവശ്യമുള്ളവർക്ക് സൗജന്യ നിയമസഹായമൊരുക്കുമെന്നും സബ്ജ‌ഡ്ജി എം.പി. ഷൈജൽ അറിയിച്ചു. ഈ വിഷയത്തിൽ അഡീഷണൽ ഡി.എം.ഒ. സമർപ്പിച്ച റിപ്പോർട്ടിൻമേൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാവും പരാതിയിൽ കേസെടുക്കുന്നതടക്കമുള്ള പോലീസിൻ്റെ തുടർ നടപടി.താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലെ ജീവനക്കാരുടേത് ഉൾപ്പെടെയുള്ള മൊഴി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )