പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളിൽ വയനാട്ടിലെത്തും

പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളിൽ വയനാട്ടിലെത്തും

  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി അനിൽ കുമാർ എംഎൽഎ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളിൽ വയനാട്ടിലെത്തും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി അനിൽ കുമാർ എംഎൽഎ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 28-ന് എത്തുന്ന പ്രിയങ്ക ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും കോർണർ യോഗങ്ങളിൽ സംസാരിക്കും.

29-ന് രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മലും മൂന്നര മണിക്ക് വണ്ടൂർ നിയോജകമണ്ഡലത്തിൽ മമ്പാടും എത്തും. വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂർ നിയോജകമണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക കോർണർ യോഗങ്ങളിൽ പങ്കെടുക്കും.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )