പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

  • മലയാളത്തിൽ 50ലധികം ചിത്രങ്ങളിൽ ഷാനവാസ് അഭിനയിച്ചിരുന്നു.

തിരുവനന്തപുരം:മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഇന്നലെ രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രി ഏഴുമണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.മലയാളത്തിൽ 50ലധികം ചിത്രങ്ങളിൽ ഷാനവാസ് അഭിനയിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )