
പ്ലസ് വൺ പരീക്ഷയ്ക്കിടെ ആൾമാറാട്ടം;ബിരുദ വിദ്യാർഥി അറസ്‌റ്റിൽ
- ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചതോടെ ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു
നാദാപുരം: പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് മിസ്ഹബിനു പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്മയിൽ ആണ്.

പ്രിൻസിപ്പാളിന്റെ പരാതിയിൽ മുഹമ്മദ് ഇസ്മയിലിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. നാദാപുരം കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ ഇംഗ്ലീഷ് വിഷയത്തിലുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ദിവസമാണ് സംഭവം നടന്നത്. ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചതോടെ ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു.
CATEGORIES News