പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: ഒഴിവുള്ളത് 29069 സീറ്റ്‌

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: ഒഴിവുള്ളത് 29069 സീറ്റ്‌

  • ഇതുവരെ അപേക്ഷിക്കാത്തവർക്കും മുമ്പ് അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അവസരമുണ്ട്

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേ ശനത്തിനുള്ള രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെന്റിനായി വിവിധ ജില്ലകളിൽ ഒഴിവുള്ളത് ഇനി 29069 സീറ്റുകളാണ്. ഏറ്റവും കൂടുതൽ ഒഴിവുള്ളത് കൊല്ലം ജില്ലയിലാണ്- 3133. ഈ മാസം 11ന് വൈകിട്ട് നാലുവരെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം.

ഇതുവരെ അപേക്ഷിക്കാത്തവർക്കും മുമ്പ് അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അവസരമുണ്ട്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്മെന്റിനൊപ്പം മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സപ്ലിമെൻ്ററി അലോട്ട്മെന്റിനുള്ള അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. 3,48,906 കുട്ടികളാണ് സംസ്ഥാനത്ത് ഇതുവരെ പ്ലസ് വൺ പ്രവേശനം നേടിയത്. 2,68,584 പേർ മെറിറ്റിലൂടെയും 4834 പേർ സ് പോർട്സ് ക്വാട്ടയിലൂടെയും 1110 പേർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വഴിയും പ്രവേശനം നേ ടി. 20,991 പേർ കമ്യൂണിറ്റി ക്വാട്ടയിലും 34,897 പേർ മാനേജ്മെൻ്റ് ക്വാട്ടയിലും പ്രവേശനം നേടി. അൺ എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം നേ ടിയത് 18,490 പേരാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )