
പ്ലസ് വൺ സീറ്റ്; ജില്ലയിൽ 48,140 അപേക്ഷകൾ
- ട്രയൽ അലോട്ട്മെൻ്റ് ഇന്നും
- ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും നടക്കും
കോഴിക്കോട്: ഈ വർഷം ജില്ലയിൽ പ്ലസ് വണ്ണിന് അപേക്ഷ നൽകിയത് 48,140 പേർ. നിലവിൽ പ്ലസ് വണിന് ജില്ലയി ൽ 43,082 സീറ്റുകളാണുള്ളത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 38,400 സീറ്റും അൺ എയ്ഡഡ് സ്കൂളുകളിൽ 4682 സീറ്റുകളുമാണുള്ളത്.
അപേക്ഷകരിൽ 45,597 പേർ എസ്എസ്എൽസി വിദ്യാർഥികളും 1767 പേർ സിബിഎസ്ഇ വിദ്യാർഥികളും 110 പേർ ഐസിഎസ്ഇ വിദ്യാർഥികളുമാണ്. 666 പേർ മറ്റ് ഇതര സംസ്ഥാന ബോർഡുകൾ ഉൾപ്പെടെ നടത്തിയ പത്താംക്ലാസ് പരീക്ഷയിൽ ജയിച്ചവരാണ്.

ട്രയൽ അലോട്ട്മെൻ്റ് ഇന്നും ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും നടക്കും. അപേ ക്ഷിച്ച 48,140 അപേക്ഷകരിൽ 4308 വിദ്യാർഥികൾ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. 952 പേർ സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 722 പേരുടെ സ്പോർട്സ് ക്വോട്ട സർട്ടിഫിക്കറ്റ് പരിശോധന നടപടിക്രമം പൂർത്തിയായി. കണക്കുകൾ പ്രകാരം ജില്ലയിൽ സീറ്റ് ക്ഷാമം നേരിടാൻ സാധ്യതയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
