
പൗരത്വനിയമ ഭേദഗതി- പ്രതിഷേധിച്ചതിന് ജില്ലയിൽ 159 കേസുകൾ
- അപേക്ഷ നൽകിയാൽ പിൻവലിക്കുമെന്ന് എൽഡിഎഫ്
- മരവിപ്പിച്ചത് 24 കേസുകൾ
കോഴിക്കോട് : പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സമരങ്ങളിലായി ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ 159 കേസുകൾ നിലനിൽക്കുന്നു. കോഴിക്കോട് നഗരത്തിൽ മാത്രം 56- ഉം ഗ്രാമപ്രദേശങ്ങളിൽ 103 കേസു കളുമാണുള്ളത്. ഇതിൽ സമരക്കാർ ഗതാഗതം തടസ്സപ്പെടുത്തിയതുൾപ്പെടെ നിസ്സാരവകുപ്പുകൾ ചേർത്ത കേസുകളിൽ 24 എണ്ണം സംസ്ഥാന ആഭ്യന്തരവകുപ്പിൻ്റെ നിർദേശത്തെത്തുടർ ന്ന് പോലീസ് താത്‌കാലികമായി മരവിപ്പിച്ചു. മറ്റുകേസുകൾ പിൻവലിക്കുന്ന തുൾപ്പെടെയുള്ള ഒരു തുടർനടപടിയുമുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ സർക്കാർ നയപരമായ തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ വിവിധ സംഘടനാ നേതാക്കളുടെയും പ്രവർത്തകരുടേയും പേരിലുള്ള കേസുകളിൽ നിയമ നടപടികൾ ഉണ്ടാവും.
2019 ഡിസംബർ, 2024 മാർച്ച് കാലയളവിൽ ജില്ലയിൽ ഇതുവരെയായി കലാപശ്രമത്തിനുള്ളതും പൊതുമുതൽ നശിപ്പിച്ചതിനും പോലീസിനെ കൈയേറ്റം ചെയ്തതിനുമെല്ലാമുള്ള കേസുകൾ നിലവിലുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തടഞ്ഞ സംഭവം, വടകര, കോഴിക്കോട് ഹെഡ് പോസ്‌റ്റോഫീസുകൾക്ക് മുന്നിലുള്ള സമരങ്ങൾ,ആകാശവാണിക്ക് മുന്നിൽ നടന്ന സമരം, താമരശ്ശേരി പോസ്റ്റ് ഓഫീസിന് മുന്നിലുള്ള സമരങ്ങൾ എന്നിവയിലെല്ലാം സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
ഇതുകൂടാതെ താമരശ്ശേരിയിൽ എസ്ഐയെ കൈയേറ്റം ചെയ്തതിന് കേസുണ്ട്. കോഴിക്കോട് ആകാശവാണിക്ക് മുന്നിൽ പ്രതിഷേധിച്ച ഫ്രറ്റേണി റ്റി പ്രവർത്തകർക്കുനേരെ ലാത്തിച്ചാർജുമുണ്ടായി. വളയത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതിന് 15 ആളുടെ പേരിൽ കേസുണ്ട്. ദേശീയപാത ഉപരോധിക്കൽ, കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് എന്നീ സംഭവങ്ങളുമുണ്ടായി. നടക്കാവ്, കസബ, ഫറോക്ക് സ്റ്റേഷനുകളിലാണ് ഈ കേസുകളുള്ളത്.
അപേക്ഷ നൽകിയാൽ പിൻവലിക്കും -എൽഡിഎഫ്
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള സമരങ്ങളിൽ എടുത്ത കേസുകളിൽ അപേക്ഷ നൽകിയാൽ പിൻവലിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദ് പറഞ്ഞു. ഗുരുതരമായ വകുപ്പുകൾ ചേർത്തിട്ടുള്ള കേസുകൾ മാത്രമേ പിൻവലിക്കാൻ പ്രയാസമുണ്ടാവുകയുള്ളൂ. അക്ര മസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ നിയമതടസ്സ മുണ്ടാകും. എന്നും അദ്ദേഹം വ്യക്തമാക്കി