
ഫലപ്രഖ്യാപനം വന്നാൽ താൻ നിയമസഭയിലേക്ക് പോകുമെന്ന് അൻവർ
- യു ഡി എഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും അൻവർ കൂട്ടിച്ചേർത്തു
നിലമ്പൂർ: വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്തിന് കഥ എഴുതാൻ പോകാമെന്ന് പി വി അൻവർ. സ്വരാജിന് പാർട്ടി സെക്രട്ടറിയേറ്റിലേക്ക് പോകാമെന്നും താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു.
വോട്ടുചെയ്യാനെത്തിയ അൻവർ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
യു ഡി എഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും അൻവർ കൂട്ടിച്ചേർത്തു. എൽ ഡി എഫിൽ നിന്ന് 25 ശതമാനം വോട്ടും യു ഡി എഫിൽ നിന്ന് 35 ശതമാനം വോട്ടും തനിക്കു ലഭിക്കും. 75,000ന് മുകളിൽ വോട്ട് തനിക്ക് ലഭിക്കുമെന്നത് ആത്മ വിശ്വാസമല്ല, യാഥാർത്ഥ്യമാണെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
CATEGORIES News