ഫോൺ പൊട്ടിത്തെറിച്ചു

ഫോൺ പൊട്ടിത്തെറിച്ചു

  • ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കിയപ്പോൾ ഉടൻ തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു

കുന്ദമംഗലം: മൊബൈൽ ഫോണിലെ ടോർച്ച് ലൈറ്റ് ഓൺ ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക് . വയറിങ് തൊഴിലാളിയായ കിഴക്കേ പാലക്കാട്ടിൽ സിജിത്താണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.

ജോലിസ്ഥലത്ത് വെളിച്ചത്തിനായി ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കിയപ്പോൾ വൈബ്രേഷനുണ്ടായി. ഉടൻ തന്നെ സമീപത്തെ മേശയിൽ വെച്ചപ്പോഴേക്കും ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നരവർഷം പഴക്കമുള്ള ആൻഡ്രോയിഡ് ഫോണാണ് പൊട്ടിത്തെറിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )