‘ഫ്രെയിമിൽ മുഖം വരുത്താനുള്ള പ്രവണത, വിലകളയരുത്’; കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷവിമർശവുമായി വീക്ഷണം

‘ഫ്രെയിമിൽ മുഖം വരുത്താനുള്ള പ്രവണത, വിലകളയരുത്’; കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷവിമർശവുമായി വീക്ഷണം

  • നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയിലൂടെ പ്രസ്ഥാനത്തിന്റെ വിലകളയരുതെന്നും വീക്ഷണം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു

കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന സമയത്ത് മുൻനിരയിലെത്താൻ നേതാക്കൾ ഉന്തും തള്ളും ഉണ്ടാക്കിയതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് മുഖപത്രം. മുഖം കാണിക്കേണ്ടത് ഇടിച്ചു കയറിയല്ലെന്ന് വീക്ഷണത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. നിലയ്ക്കുംവിലയ്ക്കും ചേരാത്ത പ്രവൃത്തിയിലൂടെ പ്രസ്ഥാനത്തിന്റെ വിലകളയരുതെന്നും വീക്ഷണം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.

‘ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടത്’ എന്ന തലക്കെട്ടോടെയാണ് വീക്ഷണം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ ഇടിച്ചുകയറിയാൽ മാത്രം പിടിച്ചുനിൽക്കാൻ കഴിയുന്നതരം ‘പൊതുപ്രവർത്തന അലിഖിത ചട്ടം’ നിലവിൽ വരുന്നതിന് വളരെ മുമ്പ് വൻ ജനബാഹുല്യം അണിചേർന്ന പല സമരമുഖങ്ങളിലും തികഞ്ഞ അച്ചടക്കവും സ്വയം നിയന്ത്രണവും കാണിക്കാൻ അതീവശ്രദ്ധ പുലർത്തിയിരുന്നു എന്നത് മറന്നുപോകരുതെന്നും നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ജനക്കൂട്ട പാർട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്, മറിച്ച് കുത്തഴിഞ്ഞ അവസ്ഥ ആകരുതെന്നും വീക്ഷണം പറയുന്നു. പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ഒരു പ്രോട്ടോക്കോൾ ആവശ്യമാണെന്നാണ് വീക്ഷണം മുന്നോട്ടുവെക്കുന്ന നിർദേശം. നേരത്തെതന്നെ ഇത്തരത്തിൽ ഒരു പ്രോട്ടോക്കോൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം അനിഷ്ട സംഭവഭങ്ങൾ ഒഴിവാക്കാമായിരുന്നു. ഇനിയുള്ള പൊതുപരിപാടികളിലെങ്കിലും കൃത്യമായ മാതൃക കാണിക്കേണ്ടത് ബൂത്തുമുതൽ കെപിസിസി വരെയുള്ള ഭാരവാഹികളാണെന്നുകൂടി മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )