ഫ്ലിക്സ് ബസ് കേരളത്തിലും

ഫ്ലിക്സ് ബസ് കേരളത്തിലും

  • ടിക്കറ്റ് നിരക്ക് 99ൽ തുടങ്ങുന്നു

കൊച്ചി: പ്രധാന നഗരങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് ഏറ്റവും കുറഞ്ഞനിരക്കിൽ യാത്ര ഉറപ്പാക്കാനുള്ള ലക്ഷ്യത്തോടെയാണ് ജർമൻ ബ്രാന്റായ ഫ്ലിക്സ് ബസ് ആരംഭിച്ചത്. ജർമനിയിലാണ് ഈ ബസ് ആദ്യമായി സർവീസ് ആരംഭിച്ചത്. ഇപ്പോൾ 40 രാജ്യങ്ങളിൽ ഈ സർവീസ് നടത്തുന്നു. ഇന്ത്യയിലും അടുത്തിടെ ഈ സർവീസ് ആരംഭിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ ആയിരുന്ന ഫ്ലിക്‌സ് സർവീസ് ആരംഭിച്ചത്.അതേ സമയം കേരളത്തിൽ കൊച്ചി, ആലപ്പുഴ, തൃശൂർ പാലക്കാട് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് സർവീസ് നടത്തുന്നതിലാകും കമ്പനി ആദ്യം ശ്രദ്ധ കൊടുക്കുക. കമ്പനിയുടെ പ്രാഥമിക ശ്രദ്ധ കൊച്ചി, ആലപ്പുഴ, തൃശൂർ പാലക്കാട് പോലുള്ള പ്രധാന നഗരങ്ങളിലായിരിക്കും. എന്ന് ഫ്ലിക്സ് ബസ് ഇന്ത്യയുടെ മാനേജിംഗ് ഗയറക്ടർ സൂര്യ ഖുറാന പറഞ്ഞു. പങ്കാളിത്തം രൂപീകരിക്കാൻ ഫ്ലിക്സ് ബസ് നിരവധി ബസ് ഓപ്പറേറ്റർമാരുമായി ചർച്ച നടത്തുന്നുണ്ട്. ഔദ്യോഗികമായി കരാറിൽ ഏർപ്പെട്ടിട്ടില്ല. സർവീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രമോഷനുകളൊന്നും ഉണ്ടാവില്ലെന്നും തുടക്കം മുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി നിരക്കുകളിലായിരിക്കും ശ്രദ്ധ.

ബെംഗളൂരുവിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിനിടെ ദക്ഷിണേന്ത്യയിലെ 33 ന ഗരങ്ങളെ ബന്ധിപ്പിച്ച് ആറ് പുതിയ റൂട്ടുകളാണ് കമ്പനി അവതരിപ്പിച്ചത്. 101 നഗരങ്ങളിലായി 200 റൂട്ടുകളിലാണ് ഫ്ലിക്സ് സർവീസ് നടത്തുന്നത്. ബെം ഗളൂരുവിൽ നിന്ന് ചെന്നൈ, ഹൈദരബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് ഉദ്ഘാടന റൂട്ടുകൾ പ്രഖ്യപിച്ചിട്ടുണ്ട്.ഇന്ത്യയിൽ കമ്പനി ലോഞ്ച് ചെയ്ത അടിസ്ഥാനത്തിൽ 99 രൂപ നിരക്കിൽ പരിമിതകാല പ്രൊമോഷൻ ടിക്കറ്റുകൾ വാ ഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )