ഫ്ലൈഓവർ ഒഴിവാക്കി ശബരിമലയിൽ നേരിട്ട് ദർശനം

ഫ്ലൈഓവർ ഒഴിവാക്കി ശബരിമലയിൽ നേരിട്ട് ദർശനം

  • പുതിയ രീതി നടപ്പാകുന്നതോടെ കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും ദർശനസമയം ലഭിയ്ക്കും

പത്തനംതിട്ട:ശബരിമലയിൽ വരുന്ന തീർത്ഥാടകർക്ക് ഫ്ലൈഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പദർശനം സാധ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. മീനമാസ പൂജയ്ക്ക് നട തുറക്കുന്ന മാർച്ച് 14 മുതലുള്ള അഞ്ച് ദിവസങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കും.

പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തരെ കൊടിമരത്തിൻ്റെ ഇരുവശങ്ങളിലൂടെ ബലിക്കൽപുര വഴി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് പ്രവേശിപ്പിക്കും. ഫ്ലൈഓവർ വഴി കടത്തിവിടുമ്പോൾ നടക്കുമുന്നിൽ എത്തുന്ന ഭക്തർക്ക് കേവലം നാലോ അഞ്ചോ സെക്കൻഡുകൾ മാത്രമാണ് ദർശനസൗകര്യം ലഭിച്ചിരുന്നത്. പുതിയ രീതി നടപ്പാകുന്നതോടെ കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും ദർശനസമയം ലഭിയ്ക്കും. ഇത് 30 സെക്കൻഡ് വരെ നീളാനും സാധ്യതയുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )