
ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസ നരകതുല്യമാകുമെന്ന് ട്രംപ്
- വിഷയത്തിൽ വീണ്ടും ഇടപെട്ട് ട്രംപ്
വാഷിങ്ടൺ : ബന്ദികളെയെല്ലാം ഗാസയിൽ നിന്ന് മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ച് ട്രംപിന്ടെ പുതിയ ഭീഷണി. മോചിപ്പിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറ് ആഴ്‌ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മധ്യപൂർവദേശ വിഷയത്തിൽ ട്രംപ് വീണ്ടും ഇടപെട്ടിരിയ്ക്കുന്നത്.

ഹമാസിൻ്റെ നീക്കത്തെ ഭയാനകം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വെടിനിർത്തലിന് ശേഷം എന്തു ചെയ്യണമെന്ന് ഇസ്രായേൽ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു.
CATEGORIES News