ന്യൂനപക്ഷ -ഭൂരിപക്ഷ വർഗീയത നാടിനാപത്താണെന്ന് മന്ത്രി വി ശിവൻകുട്ടി

ന്യൂനപക്ഷ -ഭൂരിപക്ഷ വർഗീയത നാടിനാപത്താണെന്ന് മന്ത്രി വി ശിവൻകുട്ടി

  • തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി.

തൃശൂർ: ന്യൂനപക്ഷ -ഭൂരിപക്ഷ വർഗീയത നാടിനാപത്താണെന്ന് മന്ത്രി വി ശിവൻകുട്ടി. മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ല. വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. അതൊന്നും വോട്ടായി മാറ്റാമെന്ന് കരുതുകയും വേണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൻ്റെ മുതിർന്ന നേതാവായ എകെ ബാലനാണ് മാറാട് കലാപം ചർച്ചകളിലേക്ക് കൊണ്ടു വന്നത്.

കലോത്സവ വേദികളുടെ പേരിൽ നിന്ന് താമര ഒഴിവാക്കിയത് ദേശീയ രാഷ്ട്രീയപാർട്ടിയുടെ ചിഹ്നം ആയതുകൊണ്ടാണ്. വിവാദം ഒഴിവാക്കാൻ വേണ്ടി എടുത്ത തീരുമാനമാണത്. പ്രശാന്ത് ഓഫീസ് മാറിയത് മാന്യതയുടെ പേരിലാണ്. ഇഡി ഡെപ്യൂട്ടി ഡയറക്ട്ർ രാധാകൃഷ്ണനെതിരെ കേസെടുത്ത് ജയിലിൽ അടയ്ക്കണം. മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയെ പ്രതിയാക്കാനുള്ള ശ്രമം എല്ലാം നടത്തിയത് രാധാകൃഷ്ണൻ ആണ്. കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )