
ബഷീർ പുരസ്‌കാരം എം.എൻ. കാരശ്ശേരിക്കും കെ.എ.ബീനയ്ക്കും
- 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം
തലയോലപ്പറമ്പ്: ഈ വർഷത്തെ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന് എഴുത്തുകാരൻ എം.എൻ. കാരശ്ശേരിയും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ബഷീർ അമ്മമലയാളം പുരസ്കാരത്തിന് എഴുത്തുകാരി കെ.എ. ബീനയും അർഹരായി.
10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ബഷീറിന്റെ ചരമദിനമായ ജൂലായ് അഞ്ചിന് 10-ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സമ്മാനിക്കും.