
ബസുകൾ കൂട്ടിയിടിച്ച് അപകടം
- നിരവധി പേർക്ക് പരിക്ക്
മലപ്പുറം: എടപ്പാളിന് അടുത്ത് മാണൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആർ.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.

ഇന്ന് പുലർച്ചെ 2.50-ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണുള്ളത്. അപകടത്തിൻ്റെ കാരണം ഉൾപ്പെടെ വ്യക്തമല്ല.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു
CATEGORIES News