
ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം
- കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിചാണ് മർദനം
കോഴിക്കോട്: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറെ യുവാവ് മർദിച്ചതായി പരാതി. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട്ട് മാങ്കാവിലാണ് സംഭവം.
ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസ്സിനുള്ളിലെ യാത്രക്കാർ പകർത്തിയതാണിത്. പരിക്കേറ്റ ഡ്രൈവർ ബീച്ച് ആശുപത്രിയിൽ ചികിത്സതേടി. മുഖത്തും നെഞ്ചിലും പരിക്കേറ്റെന്നാണ് ഇദ്ദേഹം പറയുന്നത്. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ കസബ പോലീസിൽ പരാതി നൽകി.
CATEGORIES News