
സിപിആർ കൂടുതൽ സ്മാർട്ടാക്കാനൊരുങ്ങി ബഹ്റൈൻ
- അടിയന്തിര ആവശ്യക്കാരല്ലാത്തവർ നിലവിലെ ഐഡി കാർഡുകൾ പുതുക്കേണ്ടെന്നും കാലാവധി കഴിയുന്നതു വരെ ഉപയോഗിക്കാമെന്നും അധികൃതർ
ബഹ്റൈൻ :ബഹ്റൈനിൽ പൊതുജനങ്ങൾക്കായുള്ള തിരിച്ചറിയൽ കാർഡ് സിപിആർ കൂടുതൽ സ്മാർട്ടാക്കാൻ ഒരുങ്ങി ഗവണ്മെന്റ്. പുതിയ ഐഡന്റിറ്റി കാർഡുകൾ ഉടൻ വിതരണം ആരംഭിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. സാങ്കേതിക വിദ്യയും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാണ് സ്മാർട്ട് കാർഡുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പൊതുജന സുരക്ഷക്കായുള്ള അധിക ഫീച്ചറുകളും കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര ആവശ്യക്കാരല്ലാത്തവർ നിലവിലെ ഐഡി കാർഡുകൾ പുതുക്കേണ്ടെന്നും കാലാവധി കഴിയുന്നതു വരെ ഉപയോഗിക്കുന്നത് തുടരാമെന്നും അധികൃതർ അറിയിച്ചു.പുതിയ തിരിച്ചറിയൽ കാർഡിൽ ഡിജിറ്റൽ ട്രാൻസാക്ഷൻസ് നടത്താനുള്ള ശേഷി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, ബയോമെട്രിക് സവിശേഷതകൾ ഉൾപ്പെടുത്തുകയും കാർഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദേശീയ ഐഡി കാർഡ് സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സർക്കാർ നടപടി ക്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ തിരിച്ചറിയൽ കാർഡുകൾ പുറത്തിറക്കുന്നതെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
