ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

  • മൂന്ന് ദിവസത്തെ തുടർച്ചയായ ബാങ്ക് അവധിക്ക് പിന്നാലെയാണ് ഇന്ന് പണിമുടക്ക്.

കോഴിക്കോട്: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. മൂന്ന് ദിവസത്തെ തുടർച്ചയായ ബാങ്ക് അവധിക്ക് പിന്നാലെയാണ് ഇന്ന് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കും. അതേസമയം, ഓൺലൈൻ സേവനങ്ങൾ തടസപ്പെടില്ല. പണിമുടക്ക് ഒഴിവാക്കാൻ ജനുവരി 23ന് ചീഫ് ലേബർ കമ്മീഷണറും യുഎഫ്ബിയു പ്രതിനിധികളും ചർച്ച നടത്തിയിരുന്നു. ഇതിൽ ധാരണയാകാതെ വന്നതോടെയാണ് പണി മുടക്കുമായി മുന്നോട്ടു പോയത്.

എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും. സ്വകാര്യ ബാങ്ക് ജീവനക്കാർ പണിമുടക്കിന്റെ ഭാഗമല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )