
ബാബാ സിദ്ദിഖി വധക്കേസ്; പ്രതിപിടിയിൽ
- ഇയാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്
ന്യൂഡൽഹി: എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖി വധക്കേസിലെ പ്രധാന പ്രതി ശിവ്കുമാർ ഗൗതം ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ അറസ്റ്റിലായി. ഇയാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. പ്രതിക്ക് താമസസൗകര്യം ഒരുക്കിയതിനും നേപ്പാളിലേക്ക് കടക്കാൻ സഹായിച്ചതിനും അനുരാഗ് കശ്യപ്, ഗ്യാൻ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേന്ദ്ര പ്രതാപ് സിങ് എന്നീ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒക്ടോബർ 12-നാണ് ബാബാ സിദ്ദിഖി ബാന്ദ്രയിൽവച്ച് വെടിയേറ്റു മരിച്ചത്. രണ്ട് ഷൂട്ടർമാർ ഉൾപ്പെടെ 20 പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ യുപി പൊലീസിൻ്റെയും മുംബൈ പൊലീസിന്റെയും സംയുക്ത ദൗത്യത്തിലൂടെയാണ് പിടികൂടിയത്. ചോദ്യംചെയ്യലിൽ ലോറൻസ് ബിഷ് ണോയി സംഘവുമായുള്ള ബന്ധം ശിവ്‌കുമാർ സമ്മതിച്ചതായാണ് വിവരം.

CATEGORIES News
