ബാലുശേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ബാലുശേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

  • ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ബാലുശേരി: ബാലുശേരിയിൽ ബസ് ബൈക്കിനിടിച്ച് അപകടം.അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റത് സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനായ പരപ്പിൽ സ്വദേശി രമേശനാണ്.

ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. താമരശേരിയിൽ നിന്നും ബാലുശേരിയിലേക്കു പോവുകയായിരുന്ന അർച്ചന എന്ന ബസ്സാണ് അപകടം ഉണ്ടാക്കിയത്. ബസ്സിൻ്റെ ഇടിയുടെ ആഘാതത്തിൽ യാത്രികൻ ബസ്സിനടിയിലേക്കു തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബാലുശേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )