
ബാലുശ്ശേരി സ്വദേശിയായ യുവാവ് മനാമയിൽ മരിച്ചു
- മരണ കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്
മനാമ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ മനാമയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എരമംഗലം സ്വദേശി സജീർ തങ്കയത്തിൽ (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്.
അഞ്ച് വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന സജീർ മനാമ സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്ട്സ് കച്ചവടക്കാരനായിരുന്നു. അടുത്തമാസം നാട്ടിൽ വരാനിരിക്കെയാണ് മരണം. പിതാവ്: ഇമ്പിച്ചി മമ്മദ്, മാതാവ്:സൈനബ, ഭാര്യ: ഫസീല. മകൻ: ബാസിൽ.
CATEGORIES News