
ബിരുദം ഇനി നാലുവർഷം
- നാല് വർഷ ബിരുദ കോഴ്സ് അംഗീകരിച്ച കേരളത്തിലെ ആദ്യ സർവകലാശാലയാണ് കാലിക്കറ്റ്. ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് കൗൺസിൽ തീരുമാനം.
തേഞ്ഞിപ്പാലം : നാലുവർഷ ബിരുദം പ്രോഗ്രാമുകളുടെ നിയമാവലിക്ക് കാലിക്കറ്റ് സർവകലാശാല അംഗീകാരം നൽകി. നാല് വർഷ ബിരുദ കോഴ്സ് അംഗീകരിച്ച കേരളത്തിലെ ആദ്യ സർവകലാശാലയാണ് കാലിക്കറ്റ്. ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് കൗൺസിൽ തീരുമാനം.
സിൻഡിക്കേറ്റ് അംഗം അഡ്വക്കറ്റ് പി. കെ. ഖലിമുദീനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോർ ഇയർ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം 2024 നിയമാവലി അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും തൊഴിൽ ലഭ്യതയിലും ഗുണപരമായ മാറ്റങ്ങൾ ബിരുദ കോഴ്സിൽ വരുത്തുന്ന ഈ മാറ്റം കൊണ്ടുവരുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകൾക്കും വിദൂരപഠനവിഭാഗം ബിരുദ വിദ്യാർത്ഥികൾക്കും അടുത്തവർഷം മുതൽ പുതിയ നിർദ്ദേശം ബാധകമാകും. പുതിയ ബിരുദ പാഠ്യപദ്ധതിയ്ക്കായി അധ്യാപകർക്ക് പരിശീലന ക്ലാസുകളും ശില്പശാലകളുമെല്ലാം നടത്തിയിരുന്നു.
ഗവേഷണ നിയമാവലി 2023 ലെ ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. സ്വാശ്രയ കോളേജുകൾക്കും പഠനവകുപ്പുകൾക്കും കൂടി ഗവേഷണകേന്ദ്രം അനുവദിക്കുന്നതാണ് ഇതിൽ പ്രധാനം. എമിരറ്റസ് പ്രൊഫസർമാരെയും ഗവേഷണ ഗൈഡ് ആക്കാനും സർക്കാർ എയ്ഡഡ് കോളേജുകളിലെ ലൈബ്രറേറിയൻമാർക്ക് പാർട്ട് ടൈം പിഎസ് സി പ്രവേശനത്തിനും നിബന്ധനകളോടെ അനുമതി നൽകുന്നതാണ്. തിരുത്തിയ നിയമാവലി ചർച്ചയിൽ പ്രൊഫസർ വൈസ് ചാൻസിലർ ഡോ: എം നാസർ, ഡോ: ടി. വസുമതി, ഡോ : പി .പി പ്രത്യുമനൻ തുടങ്ങിയവർ പങ്കെടുത്തു. വൈസ് ചാൻസിലർ ഡോ : എം. കെ. ജയരാജ് അധ്യക്ഷനായിരുന്നു.