
ബി.ജെ.പിക്ക് എതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
- അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിനിടെ ബെർലിനിലെ ഹെർട്ടി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും, അന്വേഷണ ഏജൻസികളെയും ബിജെപി സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ആയുധമാക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിനിടെ ബെർലിനിലെ ഹെർട്ടി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ വിദേശമണ്ണിൽ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രാഹുലിനെതിരെ രംഗത്തെത്തി.

എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനാണ് ഉപയോഗിക്കുന്നത്. ബിജെപിയുമായി ചേർന്നുനിൽക്കുന്നവർക്കെതിരെ ഒരു കേസ് പോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു
CATEGORIES News
