ബെംഗളൂരുവിൽ ഓണപ്പൂക്കളം നശിപ്പിച്ചു ; യുവതിക്കെതിരെ കേസ്

ബെംഗളൂരുവിൽ ഓണപ്പൂക്കളം നശിപ്പിച്ചു ; യുവതിക്കെതിരെ കേസ്

  • യുവതി പൂക്കളം നശിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു

ബെംഗളൂരു:ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട സ്വദേശിനിക്ക് എതിരെ പൊലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്‌ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിൻ്റെ ഭാഗമായാണ് കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്.പുലർച്ചെ നാലിന് പൂക്കളം പൂർത്തിയാക്കി നിമിഷങ്ങൾക്കകമാണ് നശിപ്പിച്ചത്.

കോമൺ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്തത സിമി നായർ തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് ഓണസദ്യ പാർക്കിംഗ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ പ്രസിഡൻ്റ് മനീഷ് രാജ് പറഞ്ഞു. 7 വർഷമായി മലയാളി കൂട്ടായ്മ ഇവിടെ ഓണാഘോഷം നടത്തുന്നുണ്ട്.യുവതി പൂക്കളം അലങ്കോലമാക്കുന്നതിൻ്റെ വീഡിയോയും പുറത്തു വിട്ടിരുന്നു .

സിമി നായർ എന്ന യുവതിയാണ് ഓണാഘോഷത്തിന്റെ സംഘാടകരുമായി വാക്കുതർക്കത്തിലേർപ്പെട്ട ശേഷം പൂക്കളം നശിപ്പിച്ചത്. ഫ്ളാറ്റിലെ മറ്റുള്ളവർ പറഞ്ഞിട്ടും ഇവർ പൂക്കളം അലങ്കോലപ്പെടുത്തുന്നതിൽനിന്ന് പിൻമാറിയിരുന്നില്ല. അപ്പാർട്മെന്റിലെ കോമൺ ഏരിയയിലാണ് പൂക്കളം ഇട്ടിരിക്കുന്നത്. ബൈലോ പ്രകാരം ഇവിടെ ഇത് ഇടാൻ പാടില്ലെന്ന കാര്യമാണ് പൂക്കളം നശിപ്പിച്ച യുവതി വീഡിയോയിൽ പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )