
ബെംഗളൂരു – ഡൽഹി ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
- വിവരം അറിഞ്ഞ ഉടൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു.
ന്യൂഡൽഹി : ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിനുള്ളിലെ ശുചിമുറിയിൽ ‘ വിമാനത്തിൽ ബോംബ് ഉണ്ട് ‘ എന്ന് എഴുതിയ ടിഷ്യൂ പേപ്പർ ഒരു യാത്രക്കാരൻ കണ്ടെത്തിയതോടെയാണ് പരിഭ്രാന്തി പരന്നത്. വിവരം അറിഞ്ഞ ഉടൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു.
തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം നിർത്തിയിട്ട് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. പിന്നാലെ ബോംബ് ഡിസ്പോസൽ സ്ക്വാഡും സുരക്ഷാ ഏജൻസികളും വിമാനത്തിൽ വിശദമായ തിരച്ചിൽ നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.
CATEGORIES News
