
ബെൻസ് ഇന്ത്യയിലെത്തിയിട്ട് മൂന്ന് പതിറ്റാണ്ട്
- ഒന്നര ലക്ഷത്തോളം വാഹനങ്ങൾ കമ്പനി ഇന്ത്യയിൽ നിർമിച്ച് വില്പന നടത്തി
വാഹനകളുടെ ഈറ്റില്ലമായ ജർമനിയിൽ നിന്ന് ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ നിർമാ ണം തുടങ്ങിയിട്ട് മുപ്പത് വർഷമാവുന്നു. 1994ൽ ‘ഡബ്ല്യു 124 ഇ 220’ എന്ന മോഡൽ നിർമിച്ചായിരുന്നു ബെൻസിന്റെ ഇന്ത്യയിലേക്കുള്ള മാസ് എൻട്രി.
ഇന്ത്യയിൽ അങ്ങനെ ആ വർഷം നിർമാണം തുടങ്ങി. ആരംഭം ഇന്ത്യൻ ഭീമനായ ടാറ്റാ മോട്ടോഴ്സിന്റെ (അന്ന് ടെൽകോ) പ്ലാന്റിലായിരുന്നു. 2009- ൽ പൂനൈക്ക് സമീപമുള്ള ചാക്കനിൽ 250 കോടി രൂപ നിക്ഷേപവുമായി 100 ഏക്കർ സ്ഥലത്തായിരുന്നു നിർമാണശാല.പിന്നീട് നടന്നത് ചരിത്രം. 2022-ൽ ജർമനിക്കു പുറത്ത് മെഴ്സിഡസ് ബെൻസിൻ്റെ മുൻനിര ആഡംബര വൈദ്യുത സെഡാൻ ഇക്യുഎസ് 580 തദ്ദേശീയമായി നിർമിച്ച് വില്പന നടത്തുന്ന വിപണിയായും ഇന്ത്യയിലെ ബെൻസ് വളർന്നു.
ഇന്ത്യയിൽ നിക്ഷേപം ഇതിനോടകം 2,200 കോടി കടന്നു. കൂടാതെ ബെൻസിന്റെ ഏറ്റവും വലിയ അഞ്ചാമത്തെ നിർമാണശാലയാണ്പൂനൈയിലേത്.
ഈ പ്ലാന്റ് പൂർത്തിയായതോടെ സി-ക്ലാ സ്, ഇ-ക്ലാസ്, എസ് -ക്ലാസ്, സിഎൽഎ കൂപ്പെ അടക്കമുള്ള ശ്രേണിയുടെ നിർമാണം ഇവിടെ ആരംഭിച്ചു. ഇതിനോടകം ഒന്നര ലക്ഷത്തോളം വാഹനങ്ങൾ കമ്പനി ഇന്ത്യയിൽ നിർമിച്ച് വില്പന നടത്തി.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ആഡംബര വാഹന നിർമാതാക്കളിൽ ഒന്നാണ് മെഴ്സിഡസ്ബെൻസ്.
