
ബേപ്പൂർ അന്താരാഷ്ട്ര ജലമേള 27ന് തുടങ്ങും
- ഉദ്ഘാടനം 27ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
ബേപ്പൂർ: ബേപ്പൂർ അന്താരാഷ്ട്ര ജലമേള 27ന് ആരംഭിക്കും. സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തിൽ കേരളത്തിന് ഇടം നേടിക്കൊടുക്കാൻ ഫെസ്റ്റിനായതായതായും മേളയുടെ ഭാഗമായി മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായതായും മന്ത്രി മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.ഡിസംബർ 27, 28, 29 തീയതികളിലായി നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഉദ്ഘാടനം 27ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

എം.കെ. രാഘവൻ എം.പി, മേയർ ബീന ഫിലിപ്പ് വിശി ഷ്ടാതിഥികളാകും. സിനിമ സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. ഗായകനും സംവിധായ കനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയുമുണ്ടാകും.ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊ ന്നായ ഭക്ഷ്യമേള ഡിസംബർ 25 മുതൽ 31 വ രെ നടക്കും. സ്പീക്കർ എ.എൻ. ഷംസീർ ഉദ് ഘാടനം നിർവഹിക്കും. ബേപ്പൂർ ബീച്ച്, ചാ ലിയം ബീച്ച്, നല്ലൂർ മിനി സ്റ്റേഡിയം എന്നീ വേദികളിൽ മൂന്ന് ദിവസങ്ങളിലായി സാംസ് കാരിക പരിപാടികൾ അരങ്ങേറും. ഡിസംബ ർ 28, 29 തീയതികളിൽ ഡ്രോൺ ലൈറ്റ് ഷോ ആകാശത്ത് വിസ്മയം തീർക്കും.വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സർഫിങ്, സെ യിലിങ്, കനോയിങ്, ഇൻ്റർനാഷനൽ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിങ്, ഫ്ലൈ ബോർഡ്, കയാക്കിങ്, സ്റ്റാൻഡ് അപ് പാഡ്ഡിങ് റേസ്, ഡിങ്കി ബോട്ട് റേസ്, വലവീശൽ, ട്രഷർ ഹണ്ട്, കൺട്രി ബോട്ട് റേസ്, ചൂണ്ടയിടൽ, നേവി – കോസ്റ്റ്ഗാർഡ് ഷിപ്പ് വിസിറ്റ്, നേവി ബാൻഡ്, നേവി സെർച്ച് ആൻഡ് റെസ്ക്യൂ ഡെമോ ൺസ്ട്രേഷൻ തുടങ്ങിയവയുണ്ടാകും .