
ബേപ്പൂർ-അഴീക്കൽ തുറമുഖത്തിന് സമീപത്തായി ചരക്ക് കപ്പലിന് തീപിടിച്ചു
- 50 കണ്ടെയ്‌നറുകൾ കടലിൽ വീണു
കോഴിക്കോട്: കേരളാതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂർ-അഴിക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് അപകടം നടന്നത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വാൻഹായ് 503 എന്ന ചരക്കു കപ്പലിലിനാണ് തീപിടിച്ചത്.

കപ്പലിൽ 40 ജീവനക്കാർ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 650 ഓളം കണ്ടെയ്‌നറുകളാണ് കപ്പിലിലുള്ളത്. നേവിയും കോസ്റ്റ്ഗാർഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
CATEGORIES News