ബേപ്പൂർ തുറമുഖ വികസനം വേഗത്തിൽ -മന്ത്രി വാസവൻ

ബേപ്പൂർ തുറമുഖ വികസനം വേഗത്തിൽ -മന്ത്രി വാസവൻ

  • പഠന റിപ്പോർട്ട് ലഭിച്ചാൽ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ആഴം കുട്ടൽ പ്രവൃത്തി വേഗത്തിൽ തുടങ്ങും

ബേപ്പൂർ: ബേപ്പൂർ തുറമുഖത്തിന്റെ ആഴം വ ർധിപ്പിക്കലടക്കമുള്ള വികസന പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ. മന്ത്രി പി.എ. മു ഹമ്മദ് റിയാസിനൊപ്പം തുറമുഖം സന്ദർശി ച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴം വർധിപ്പിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായെങ്കിലും അടിത്തട്ടിൽ കനത്ത പാറയുള്ളതിനാൽ പ്രവൃത്തി മുടങ്ങുകയായിരുന്നു. പാറ പൊട്ടിക്കൽ പ്രവൃത്തി തുടങ്ങുന്നതിനു മുമ്പായി, സാമൂഹിക-പരിസ്ഥിതി ആഘാത പഠനങ്ങൾക്കായി ഡൽഹി ആസ്ഥാനമായ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഠന റിപ്പോർട്ട് ലഭിച്ചാൽ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ആഴം കുട്ടൽ പ്രവൃത്തി വേഗത്തിൽ തുടങ്ങും.

കപ്പൽച്ചാലും, വാർഫ്ബേ സിനും ഏഴുമീറ്ററും രണ്ടാം ഘട്ടത്തിൽ 10 മീ റ്ററുമാക്കി ആഴം കൂട്ടുന്നതോടെ വലിയ കപ്പലുകൾക്കും തുറമുഖത്ത് അടുക്കാനാകും.പൊതുമേഖലാ സ്ഥാപനമായ സിൽക്കിന് പാട്ടത്തിന് നൽകിയ 3.28 ഏക്കർ ഭൂമി തിരിച്ചെടുക്കുന്ന നടപടികൾക്ക് വേഗം കൂട്ടുന്നതിനായി വ്യവസായ മന്ത്രിയുമായി ചർച്ച നട ത്തുമെന്നും മന്ത്രി വാസവൻ പറഞ്ഞു.തുറമുഖ വികസനവുമായി ബന്ധപ്പെട്ട പ്രവർത്ത നങ്ങൾ മൂല്യനിർണയം നടത്താനും മാരി ടൈം ബോർഡ് ചെയർമാനും അംഗങ്ങളും ഉൾപ്പെട്ട യോഗത്തിൽ തീരുമാനമായി

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )