ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ മാലിന്യം കുമിഞ്ഞു കൂടിയ നിലയിൽ

ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ മാലിന്യം കുമിഞ്ഞു കൂടിയ നിലയിൽ

  • മത്സ്യബന്ധന വള്ളങ്ങൾ നിർത്തുന്ന ലോ ലവൽ ജെട്ടിയിലാണ് പ്ലാസ്‌റ്റിക് ഉൾപ്പെടെ കൂടിക്കിടക്കുന്നത്

ബേപ്പൂർ:മത്സ്യബന്ധന ഹാർബറിൽ മാലിന്യം വീണ്ടും കുമിഞ്ഞു കൂടുന്നു.പ്ലാസ്‌റ്റിക് ഉൾപ്പെടെ കൂടിക്കിടക്കുന്നത് മത്സ്യബന്ധന വള്ളങ്ങൾ നിർത്തുന്ന ലോ ലവൽ ജെട്ടിയിലാണ്.

മത്സ്യം കയറ്റുമതിക്ക് ഉപയോഗിക്കുന്ന പഴയ തെർമോകോൾ പെട്ടികളുടെ കഷണങ്ങളും ബോട്ടുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ കവറുകളും മറ്റും ജെട്ടിയിലാണ് തള്ളുന്നത്. വള്ളങ്ങൾ കയറ്റിയിട്ടിരിക്കുന്ന ഭാഗത്ത് ആകെ ചണ്ടിക്കൂമ്പാരമാണ്. ഉടൻ തന്നെ ഇത് മാറ്റിയില്ലെങ്കിൽ ജെട്ടിയിൽ മലിനീകരണ പ്രശ്‌നം സൃഷ്ടിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )