ബേബി പൂൾ വരുന്നു മൂന്നര വയസു മുതൽ സുരക്ഷിതമായി നീന്തൽ പഠിക്കാൻ അവസരമാെരുങ്ങും

ബേബി പൂൾ വരുന്നു മൂന്നര വയസു മുതൽ സുരക്ഷിതമായി നീന്തൽ പഠിക്കാൻ അവസരമാെരുങ്ങും

  • 30 ൽ അധികം കുട്ടികൾക്ക് പരിശീലനം ലഭിക്കുന്ന തരത്തിലാണ് പുതിയ ബേബി പൂൾ പണിയുക. ഈ പൂളിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് അടുത്ത ഘട്ടത്തിൽ വലിയ സ്വിമ്മിംഗ് പൂളിൽ പരിശീലനം ലഭിക്കുന്നതായിരിക്കും.

കോഴിക്കോട്: മൂന്നര വയസ് മുതലുള്ള കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുവാൻ വേണ്ടി നടക്കാവിൽ ബേബി പൂൾ വരുന്നു. സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈസ്റ്റ് നടക്കാവ് സ്വിമ്മിംഗ് പൂളിന് സമീപത്താണ് പുതിയ ബേബി പൂൾ ആരംഭിക്കുന്നത്. നിർമ്മാണ പ്രവൃത്തി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഇപ്പോഴുള്ള പൂളിൽ കൂടുതൽ കുട്ടികൾക്ക് പരിശീലനം നടത്താൻ കഴിയില്ല. അതുകൊണ്ടാണ് പുതിയ ബേബി പൂളിന് തുടക്കം കുറിച്ചത്. 30- ൽ അധികം കുട്ടികൾക്ക് പരിശീലനം ലഭിക്കുന്ന തരത്തിലാണ് പുതിയ ബേബി പൂൾ പണി കഴിപ്പിച്ചിട്ടുള്ളത്. ഈ പൂളിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് അടുത്ത ഘട്ടത്തിൽ വലിയ സ്വിമ്മിംഗ് പൂളിൽ പരിശീലനം ലഭിക്കുന്നതായിരിക്കും.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്ന് 21 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി ചിലവഴിച്ചത്. മൂന്നുമാസം കൊണ്ട് പൂളിന്റെ പണി പൂർത്തിയാക്കും.ചടങ്ങിൽ ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭുപ്രേമനാഥ്, കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, കോർപ്പറേഷൻ കായിക സ്ഥിരംസമിതി അധ്യക്ഷ സി.രേഖ, പി.ടി.അഗസ്റ്റിൻ, ഡോ.റോയ് ജോൺ, കെ.ജെ.മത്തായി, കെ.എം.ജോസഫ്, ടി.എം. അബ്ദുറഹിമാൻ, ഇ.കോയ, ദിൽന, എസ്.ദിലീപ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )