
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി
- ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
കൊടുവള്ളി: കൊടുവള്ളി മദ്രസാ ബസാറിനടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു. പുലർച്ചെ 5.15 മണിയോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ്സ് ഹോട്ടലിൽ ഇടിച്ചു കയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് എതിർവശത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും സാരമായ പരുക്കുകളില്ല.
CATEGORIES News