
ബ്ലാക്ക് സ്പോട്ടുകളിൽ വാഹന പരിശോധന; 750 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി
- വിവിധയിടങ്ങളിലെ പരിശോധനയിൽ 20 ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും മറ്റു ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്തു
കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ റോഡുകളിൽ തുടരെ അപകടങ്ങളുണ്ടാകുന്ന ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 750 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധയിടങ്ങളിലെ പരിശോധനയിൽ 20 ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും മറ്റു ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഗുരുതര നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻ സ് സസ്പെൻഡ് ചെയ്ത് നിയമാനുസൃതം വാഹനം ഓടിക്കുന്നതിൽ കൂടുതൽ പ്രായോഗിക പരിശീലനം നേടുന്നതിനായി എടപ്പാളിലെ മോട്ടോർ വാഹന വകുപ്പിന്റെ ഐ.ഡി.ടി.ആറിലേക്ക് അയക്കുകയും ചെയ്തു.
CATEGORIES News