
ഭക്തിസാന്ദ്രമായി വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിലെ പ്ലാവ് കൊത്തൽ ചടങ്ങ്
- ക്ഷേത്ര ഉത്സവം മാർച്ച് രണ്ട് മുതൽ ഏഴ് വരെയാണ്
കൊയിലാണ്ടി :വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്ലാവ് കൊത്തൽ ചടങ്ങ് നടന്നു.കൊടക്കാട്ടും മുറിയിലെ വടക്കെ തയ്യിലവളപ്പിൽ ശ്രീനിവാസൻ്റെ പറമ്പിൽ നിന്നുള്ള പ്ലാവാണ് ആചാരപ്രകാരം മുറിച്ച് ക്ഷേത്ര മഹോത്സവാരംഭം കുറിച്ചത്.

ക്ഷേത്ര ഉത്സവം മാർച്ച് രണ്ട് മുതൽ ഏഴ് വരെയാണ്. കൊടിയേറ്റ ദിവസമായ മാർച്ച് രണ്ടിന് കരിമരുന്ന് പ്രയോഗവും സമൂഹസദ്യയുമുണ്ടാകും
CATEGORIES News