ഭട്ട് റോഡ് ബീച്ചിൽ നവീകരണ പ്രവർത്തികൾക്ക് തുടക്കം

ഭട്ട് റോഡ് ബീച്ചിൽ നവീകരണ പ്രവർത്തികൾക്ക് തുടക്കം

  • തകർന്ന കൽക്കെട്ടും ഇൻ്റർലോക്കിട്ട ഭാഗവും പുതുക്കി പണിയും

കോഴിക്കോട്: കാത്തിരിപ്പിനോടുവിൽ ഭട്ട് റോഡ് നവീകരണ പ്രവർത്തികൾക്ക് ആരംഭം. സംരക്ഷണ ഭിത്തി തകർന്ന് അഭംഗിയിലായ ഭട്ട് റോഡ് ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ സമീപ വാസികൾക്കും ആശ്വാസമാവുകയാണ്. ഒന്നരക്കൊല്ലം മുമ്പ് തകർന്ന ബീച്ചിൽ കടലാക്രമണവും മ ണ്ണൊലിപ്പും തടയാനുള്ള കരിങ്കൽ കെട്ടുകളുടെ പണിയാണ് ആദ്യഘട്ടമായി ആരംഭിച്ചത്.2004ൽ സൂനാമി കഴിഞ്ഞ് അതിന്റെ പുനരധിവാസ ഫണ്ടിൽ 243.23 ലക്ഷം ഉപയോഗിച്ച് 2008ലാണ് ഭട്ട് റോഡ് കടപ്പുറം സൗന്ദര്യ വത്കരണം നടന്നത്. അതിനുശേഷം ഭട്ട് റോഡ് ബീച്ചിൽ അവധി ദിവസങ്ങളിലടക്കം വൻ തിരക്കാണ്. ഇത്രയും കൂടുതൽ പേരെത്തുന്ന സ്ഥലം നഗരത്തിന് അപമാനമായി തുടരു ന്നതിൽ വലിയ പരാതിയുയർന്നിരുന്നു.

തകർന്ന കൽക്കെട്ടും ഇൻ്റർലോക്കിട്ട ഭാഗവും പുതുക്കി പണിയും . കൂടെ പാർക്കും പരിസരവും നവീകരിക്കാനും പദ്ധതി യുണ്ട്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ 10 ലക്ഷം രൂപ ചെലവിൽ നവീകരിക്കുകയാണ് അടുത്തതായി ല ക്ഷ്യമിടുന്നത്.കനത്ത തിരയിൽ ബീച്ചും പാർക്കും ചേരുന്ന ഭാഗം തകർന്ന് അപകടാവസ്ഥയിലായിരു ന്നു. നാലര മീറ്ററോളം ആഴത്തിൽ കുഴിയെടു ത്താണ് കല്ലുപാകുന്നത്. താഴെ ഭാഗം രണ്ടര മീറ്ററും മുകളിൽ രണ്ട് മീറ്ററും വീതിയിലാണ് പ്രവർത്തി നടക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )