ഭരണഘടനയുടെ 75-ാം വാർഷികം; നാണയവും സ്റ്റാമ്പും പുറത്തിറക്കി രാഷ്ട്രപതി

ഭരണഘടനയുടെ 75-ാം വാർഷികം; നാണയവും സ്റ്റാമ്പും പുറത്തിറക്കി രാഷ്ട്രപതി

  • പാർശ്വവത്കരിക്കപ്പെട്ടവരുടെ നീതി ഉറപ്പ് വരുത്തുന്നത് ഭരണഘടനയെന്ന് രാഷ്ട്രപതി

ന്യൂഡൽഹി:പാർശ്വവത്കരിക്കപ്പെട്ടവരുടെ നീതി ഉറപ്പ് വരുത്തുന്നത് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺസ്റ്റിറ്റ്യുവൻന്റ് ഹാളിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർത്തത്.ഇന്ത്യയെ ലോക ശ്രദ്ധയിലേക്ക് എത്തിക്കാൻ ഭരണഘടന ശിൽപ്പികൾ ദീർഘവീക്ഷണം പുലർത്തി. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതി ഭരണഘടന ഉറപ്പ് വരുത്തുന്നു.

ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണ’മെന്നും രാഷ്ട്രപതി പറഞ്ഞു.ചടങ്ങിൽ ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി പാർലമെന്റംഗങ്ങൾക്ക് വായിച്ചു കൊടുത്തു. പാർലമെന്റംഗങ്ങൾ വാചകങ്ങൾ ഏറ്റുചൊല്ലി. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ സ്മാരകമായി നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി. 75 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്. സ്റ്റാംപിൽ അശോകസ്തംഭത്തിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിനിത് അഭിമാന നിമിഷമാണെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )