
ഭാരതീയൻ എന്ന നിലയിലാണ് പറഞ്ഞത്- ശശി തരൂർ
- താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണെന്നും രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂർ
തിരുവനന്തപുരം: റഷ്യ-യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണെന്നും രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. യുക്രെയ്‌നുമായും റഷ്യയുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ട്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര ചർച്ചയിൽ ഇന്ത്യയ്ക്ക് പങ്കെടുക്കാനാകും.

എന്നാൽ നേരത്തെ താൻ പറഞ്ഞത് ഈ നിലപാട് ആയിരുന്നില്ല. ഇപ്പോൾ ഇക്കാര്യം പറഞ്ഞത് ഭാരതീയൻ എന്ന നിലയിലാണ്. രാഷ്ട്രീയമായി കാണേണ്ട കാര്യമില്ലെന്നും ശശി തരൂർ പറഞ്ഞു. .
CATEGORIES News