
ഭിന്ന ശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ
- അഭയം ചേമഞ്ചേരിയിലെ ഒരു മാസത്തെ ഭക്ഷണച്ചെലവ് കെ എസ്എസ് പിയു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു
കൊയിലാണ്ടി:ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെഎസ്എസ് പിയു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം സ്കൂളിലെ സെപ്റ്റംബർ മാസത്തെ ഭക്ഷണച്ചെലവ് കെഎസ്എസ് പിയു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു. പ്രതിദിനം 5000 രൂപ നിരക്കിൽ ഒരു ലക്ഷം രൂപ ഇതിനായി കെഎസ്എസ്പിയു പ്രവർത്തകർ അഭയം സ്കൂളിലേക്ക് കൈമാറും.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അഭയം ഓഡിറ്റോറിയത്തിൽ വെച്ച് കെഎസ്എസ്പിയു പന്തലായി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എൻ.കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഒലീവ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിയു സംസ്ഥാന സമിതി അംഗം ടി.വി.ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. കെഎസ്എസ്പിയു പന്തലായനി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സുരേന്ദ്രൻ മാസ്റ്റർ, ചേനോത്ത് ഭാസ്കരൻ, വി.എം.ലീല ടീച്ചർ, വേണുഗോപാലൻ ചെങ്ങോട്ടു കാവ്, എൻ.വി. സദാനന്ദൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ബിദ ടീച്ചർ നന്ദി രേഖപ്പെടുത്തി.