
ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്നു
സംഘത്തിൽപ്പെട്ട രണ്ടുപേരെ പോലീസ് പിടികൂടി.
കൊട്ടിയം: അതിഥിത്തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അർദ്ധരാത്രിയിൽ കടന്നുകയറി കത്തി കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്നു. സംഘത്തിൽപ്പെട്ട രണ്ടുപേരെ പോലീസ് പിടികൂടി.

കൊല്ലം നായേഴ്സ് ആശുപത്രിക്കുസമീപം ഓട്ടോ ഓടിക്കുന്ന ഉളിയക്കോവിൽ ആറ്റൂർച്ചിറ വീട്ടിൽ ഹരികൃഷ്ണൻ (35) ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനുസമീപം സർവീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന കേരളപുരത്ത് വാടകയ്ക്കു താമസിക്കുന്ന ചെന്നൈ അരുമ്പാക്കം എംഎംഡിഎ കോളനിയിൽ അഹമ്മദ് ഷാ എന്നിവരാണ് അറസ്റ്റിലായത്.
CATEGORIES News