
മകരവിളക്ക്; ശബരിമലയിൽ തിരക്ക് വർധിക്കുന്നു
- ഇന്നലെയും തൊണ്ണൂറായിരത്തോളം ഭക്തർ ദർശനം നടത്തി
പത്തനംതിട്ട :ശബരിമലയിൽ മകരവിളക്കിന് മൂന്ന് ദിവസം ബാക്കി നിൽക്കെ തിരക്ക് വർധിക്കുന്നു. ഇന്നലെയും തൊണ്ണൂറായിരത്തോളം ഭക്തർ ദർശനം നടത്തി.

മകരവിളക്ക് ദർശനം മുന്നിൽ കണ്ട് ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന ഭക്തർ വിരി വെച്ച് സന്നിധാനത്ത് തങ്ങി തുടങ്ങി. നാളെ മുതൽ ചൊവ്വാഴ്ച വരെ മുക്കുഴി കാനന പാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. സത്രം വഴിയുള്ള യാത്രക്ക് തടസമില്ല. തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ, സ്പോട്ട് ബുക്കിംഗുകളുടെ എണ്ണവും പുനക്രമീകരിച്ചിട്ടുണ്ട്
CATEGORIES News