മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

  • ചെക്ക്യാട് പ്രദേശത്ത് ഒട്ടേറെപ്പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

പാറക്കടവ്: ചെക്യാട് ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡ് കായലോട്ടുതാഴെ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. ചികിത്സയിലായിരുന്ന കൊടുവള്ളിൻറവിട നിധീഷ് (37) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കായലോട്ടുതാഴ ഭാഗത്ത് പന്ത്രണ്ടോളം പേർക്കാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. മരിച്ച നിധീഷ് പനി ബാധിച്ച് നാട്ടിലെത്തി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചെക്യാട് പഞ്ചായത്ത് ആരോഗ്യവിഭാഗം രോഗം സ്ഥിരീകരിച്ചത് മുതൽ പ്രദേശത്ത് കിണറുകളിൽ ക്ലോറിനേഷനും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് നസീമ കൊട്ടാരം പറഞ്ഞു.

മഞ്ഞപ്പിത്തത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആരോഗ്യവിഭാഗം പ്രദേശത്തെ കിണറുകളിൽ നിന്ന് വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പ് പ്രദേശത്തെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തവരാണ് ചികിത്സയിലുള്ളത്. എന്നാൽ മരിച്ച നിധീഷ് ബെംഗളൂരുവിൽ ബേക്കറി ജോലിക്കാരനാണ്. കായലോട്ട്താഴയിലെ കുളിപ്പാറ ചാത്തുവിന്റെയും ചന്ദ്രിയുടെയും മകനാണ് നിധീഷ് (കുട്ടൻ). ഭാര്യ: ഷിജിന. മക്കൾ: ധ്യാൻദേവ്, ദക്ഷാഗൗരി. സഹോദരങ്ങൾ: നിഷ, നിഷിത.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )