
മടങ്ങിവരവിന് തയ്യാറായി സുനിത വില്യംസും ബുച്ച് വിൽമോറും
- ഇരുവർക്കും ഭൂമിയുടെ ഗ്രാവിറ്റിയുമായി പൊരുത്തപ്പെടാൻ ഏറെ സമയം വേണ്ടിവരും
കാലിഫോർണിയ: എട്ട് മാസക്കാലം നീണ്ട ബഹിരാകാശ ജീവിതത്തിനു വിട. നാസയുടെ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ജൂൺ മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സീറോ ഗ്രാവിറ്റിയിലാണ് ഇരുവരും കഴിയുന്നത്. ഇരുവർക്കും ഭൂമിയിൽ തിരിച്ചെത്തുമ്പോൾ പലതരത്തരം ശാരീരിക വെല്ലുവിളികൾ നേരിടേണ്ടിവരും.
2024 ജൂൺ അഞ്ചിനാണ് എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാൽ, ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ കാരണം ഇരുവർക്കും ഭൂമിയിലേക്ക് പ്രതീക്ഷിച്ച ദിവസം മടങ്ങിയെത്താനായിരുന്നില്ല. മാർച്ച് 19ന് സ്പേസ് എക്‌സിൻ്റെ ഡ്രൈഗൺ ക്യാപ്സളിൽ ഭൂമിയിലെത്തും
ഇരുവർക്കും ഭൂമിയുടെ ഗ്രാവിറ്റിയുമായി പൊരുത്തപ്പെടാൻ ഏറെ സമയം വേണ്ടിവരും. ധാരാളം ശാരീരിക അസ്വസ്ഥതകളും നേരിടേണ്ടി വരും.

സുനിതയെയും ബുച്ച് വിൽമോറിനെയും മടക്കിക്കൊണ്ടുവരാനുള്ല ദൗത്യത്തിനായുള ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് പേടകം മാർച്ച് 12ന് വിക്ഷേപിക്കും. ഒരാഴ്ചയ്ക്ക് ശേഷം മാർച്ച് 19ന് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സുനിതയും ബുച്ചും ഭൂമിയിലെത്തും.