നിർത്തിയിട്ട പഴയവാഹനം രോഗികൾക്കും ആശുപത്രിജീവനക്കാർക്കും ദുരിതംവിതയ്ക്കുന്നു.

നിർത്തിയിട്ട പഴയവാഹനം രോഗികൾക്കും ആശുപത്രിജീവനക്കാർക്കും ദുരിതംവിതയ്ക്കുന്നു.

  • നാദാപുരം ഗവ. ആശുപത്രിയുടെ പ്രവേശനവഴിയിലാണ് 16 വർഷത്തിലേറെ പഴക്കമുള്ള ആരോഗ്യവകുപ്പിന്റെ വാനുള്ളത്

നാദാപുരം: താലൂക്കാശുപത്രി മുറ്റത്ത് നിർത്തിയിട്ട പഴയവാഹനം രോഗികൾക്കും ആശുപത്രിജീവനക്കാർക്കും ദുരിതംവിതയ്ക്കുന്നു. നാദാപുരം ഗവ. ആശുപത്രിയുടെ പ്രവേശനവഴിയിലാണ് 16 വർഷത്തിലേറെ പഴക്കമുള്ള ആരോഗ്യവകുപ്പിന്റെ വാനുള്ളത്. കാലാവധികഴിഞ്ഞ വാഹനമെന്നരീതിയിൽ എടുത്തുമാറ്റുന്നതിനുള്ള നടപടികളാരംഭിച്ചതായും ആശുപത്രിയധികൃതർ അറിയിച്ചു. എന്നാൽ, കഴിഞ്ഞവർഷംമുതൽ ഇക്കാര്യം മേലധികാരികളെ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. പഴയവാഹനം മറ്റൊരുസ്ഥലത്തേക്ക് മാറ്റി പ്രവേശനവഴിയിലെ പ്രയാസമൊഴിവാക്കണമെന്ന ആവശ്യമാണ് രോഗികളുന്നയിക്കുന്നത്. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെ വാൻ എടുത്തുമാറ്റാൻ സാധിക്കുകയില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )