മടപ്പള്ളി അടിപ്പാത;                                       സഹന സമരത്തിന് വിരാമം, വിജയപ്രഖ്യാപനം നടത്തി

മടപ്പള്ളി അടിപ്പാത; സഹന സമരത്തിന് വിരാമം, വിജയപ്രഖ്യാപനം നടത്തി

  • മൂന്നുവർഷമായി കർമസമിതി സമരം നടത്തി വരുന്നു

ഒഞ്ചിയം: മടപ്പള്ളി കോളേജിന് സമീപം ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂന്നുവർഷമായി കർമസമിതി നടത്തിവരുന്ന സഹനസമരത്തിന്റെ വിജയപ്രഖ്യാപനം കെ.കെ. രമ എംഎൽഎ നടത്തി.സമരസമിതി അംഗങ്ങൾ കെ.കെ. രമയുടെ നേതൃത്വത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാന് നിവേദനം നൽകുകയും ഗവർണർ കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിധിൻ ഗഡ്‌കരിയെക്കണ്ട് മടപ്പള്ളി അടിപ്പാതയ്ക്ക് അനുമതിനേടുകയുമായിരുന്നു.

രാഷ്ട്രീയപ്പാർട്ടികൾ, വ്യാപാരികൾ, മടപ്പളളി ഗവ. കോളേജ് വിദ്യാർഥികൾ, വിവിധ റെസിഡൻ്റ്സ് അസോസിയേഷനുകൾ, മോട്ടോർ തൊഴിലാളികൾ എന്നിവർ മടപ്പള്ളിയിൽ പന്തൽ കെട്ടി സമരം നടത്തിയിരുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. മടപ്പള്ളി കോളേജ് പ്രിൻസിപ്പൽ പി.എം. ഷിനു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റഹീസ നൗഷാദ്, ബ്ലോക്ക് അംഗം ശശികല ദിനേശൻ, യു.എം. സുരേന്ദ്രൻ, എം.വി. രഞ്ജിത്ത്, സുധീർ മാത്തിൽ, കെ. ശൈലജ, ശാരദാ വത്സൻ, ടി.പി. ബിനീഷ്, എൻ.പി. ഭാസ്കരൻ, അനിൽ കക്കാട്ട്, സുനിൽ മടപ്പള്ളി, കെ. ഗംഗാധരകു റുപ്പ്, പ്രദീപ് കുമാർ, പി.പി. ജാഫർ, ഡാനിഷ് അഹമ്മദ്, എം.ഇ. മനോജ് തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )