
മടവൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
- ഉദ്ഘാടനം എംഎൽഎ പി.കെ. കുഞ്ഞാലി കുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു
നരിക്കുനി :മടവൂർ സർവീസ് സഹകരണ ബാങ്കിന് നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.കെട്ടിട ഉദ്ഘാടനം എംഎൽഎ പി.കെ. കുഞ്ഞാലി കുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ചടങ്ങിൽ എംഎൽഎ എം. കെ. മുനീർ അധ്യക്ഷത വഹിച്ചു. മെയിൻ ബ്രാഞ്ച് ഹൗസ് ഫെഡ് ചെയർമാൻ കെ.സി. അബുവും ഓഡിറ്റോറിയം സഹകരണസംഘം അസിസ്റ്റന്റ്റ് രജിസ്ട്രാർ എം. രജിതയും ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ടി.കെ. ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു . കൂടാതെ മുൻ ബാങ്ക് പ്രസിഡന്റുമാരെയും, സിഡിഎസ് മെമ്പർമാരെയും ചടങ്ങിൽ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് പി.കെ. ഹനീഫ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ. സന്തോഷ്, വൈസ് പ്രസിഡന്റ് ഫാത്തിമ മുഹമ്മദ്, ജിജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിൽനാ ഷിജു, സലീനാ സിദ്ദീഖലി, കൃഷി ഓഫീസർ ഫാത്തിമ നിഷിൻ, കാസിം കുന്നത്ത്, സി.കെ. ഗിരീഷ് കുമാർ, എം. ത്രിവിക്രമൻ, ടി. ദേവരാജൻ, കെ. കു ഞ്ഞാമു, ചോലക്കര മുഹമ്മദ്, എം.കെ. സലീം, വി. സുമതി, ലത്തീഫ് വാഴയിൽ, വൈസ് പ്രസിഡൻ്റ് ബിന്ദു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.